District News
ചമ്പക്കുളം:പള്ളാത്തുരുത്തിയിലെ ഇടുങ്ങിയ റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതോടൊപ്പം യാത്രാ തടസവും സൃഷ്ടിക്കുന്നതായി പരാതി.
പള്ളാത്തുരുത്തി പാലത്തിന് കിഴക്കേ കരയിൽ തെക്ക് വശത്തുള്ള, ആറ്റിറമ്പിലൂടെ തെക്കോട്ടേയ്ക്കു പോകുന്ന റോഡിൽ ഹൗസ് മ്പോട്ട് യാത്രയ്ക്ക് എത്തുന്നവരുടെ വാഹനങ്ങൾ അനധികൃതമായി രാവിലെ മുതൽ വൈകുന്നേരം വരെ യാതൊരു മാനദണ്ഡവും പാലിക്കാതെ ഇടുങ്ങിയ റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തന്നെ തടസപ്പെടുകയും, അപകടം ഉണ്ടാവുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ പള്ളാത്തുരുത്തി പാലത്തിന്റെ വശങ്ങളിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്.
ഹൗസ് മ്പോട്ട് യാത്രയ്ക്ക് എത്തുന്നവർ പകൽ മുഴുവനായും, ഒരുപകലും രാത്രിയും എന്ന കണക്കിലും റോഡിന് വശത്ത് വാഹനം പാർക്ക് ചെയ്തുപോകുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. നിരനിരയായി വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞാൽ ഒരു വാഹനത്തിന് മാത്രം പോകാനുള്ള വഴി മാത്രമേ ഇവിടെ ഉള്ളു. ഒരു ഭാഗത്ത് നിന്നും വണ്ടി വരുമ്പോൾ മറുഭാഗത്ത് നിന്ന് വണ്ടി കയറി വന്നാൽ ഏതെങ്കിലും ഒരു വണ്ടി പിന്നാക്കം പോകാതെ ഇവിടെ യാത്ര സാധ്യമാകില്ല. പലപ്പോഴും ഇരുഭാഗത്തുള്ളവരും പിന്നോട്ട് പോകാൻ തയാറാകാതെ വരുമ്പോൾ പലപ്പോഴും തർക്കങ്ങൾക്കും കാരണമാകാറുണ്ട്.
കഴിഞ്ഞ ദിവസം പള്ളാത്തുരുത്തി പള്ളിയിൽ ഒരു മൃതസംസ്കാര ചടങ്ങിന് ആളുകൾ എത്തിയ വാഹനങ്ങളെല്ലാം ഈ റോഡിലെ അനധികൃത പാർക്കിംഗ് മൂലം പള്ളി മൈതാനത്തേയ്ക്ക് എത്തിക്കാനാവതെ പോയതിനാൽ എസി റോഡിന് വശങ്ങളിൽ പാർക്ക് ചെയ്യാൻ നിർബന്ധിതമായി. എസി റോഡിലെ വിചിത്രമായ ഓട നിർമ്മാണം കാരണം ഇവിടെയും റോഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടിവന്നത്. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന് മുൻപ് ഉണ്ടായിരുന്ന പാർക്കിംഗ് സൗകര്യം പൂർണമായി നഷ്ടപ്പെട്ട അവസ്ഥയാണ്.
മേൽപറഞ്ഞ റോഡിന്റെ തെക്കുവശത്തെ അനധികൃത കച്ചവടങ്ങൾ കൂടി ആകുമ്പോൾ റോഡിലെ അസൗകര്യങ്ങൾ പൂർത്തിയാകും. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേ നടപടി എടുക്കണമെന്നും റോഡ് യാത്രയ്ക്ക് അസൗകര്യം സൃഷ്ടിക്കുന്ന തരത്തിലുള്ള അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വഴിയിൽ പാർക്ക് ചെയ്യാതെ മറ്റ് എവിടേക്കെങ്കിലും മാറ്റി പാർക്ക് ചെയ്യാൻ വേണ്ട നിർദേശം ഉണ്ടാവണം.
ഹൗസ് ബോട്ട് യത്രയ്ക്കായി എത്തുന്ന വിദേശികൾ ഉൾപ്പെടുന്ന നിരവധി വിനോദ യാത്രികരാണ് ദിവസേന ഈ വഴിയിലൂടെ എത്തുന്നത്. വഴിയാത്ര സുരക്ഷിതമാക്കാൻ ബന്ധപ്പെട്ട അധികാരി കളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
നെയ്യാറ്റിന്‍കര: അക്ഷയ ഷോപ്പിംഗ് കോംപ്ലക്സില്‍ ഉപഭോക്താക്കളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനിടമില്ല. അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.
മധ്യഭാഗത്ത് വ്യാപാരസ്ഥാപനങ്ങള്ക്കായുള്ള ബഹുനില മന്ദിരവും ഇരുവശത്തും വാഹനങ്ങളുടെ പാര്‍ക്കിംഗുമാണ് അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിച്ചപ്പോള്‍ അന്നത്തെ നഗരസഭ ഭരണസമിതി വിഭാവനം ചെയ്തത്. ക്രമേണ കോംപ്ലക്സില്‍ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയപ്പോള്‍ ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ സ്ഥാപനങ്ങളും നിലവില്‍ വന്നു.
ചുറ്റും ഏറെക്കുറെ കെട്ടിമറയ്ക്കപ്പെട്ടപ്പോള് താഴത്തെ നിലയിലെ ഇടനാഴികളില്‍ പകല്‍നേരം പോലും ഇരുട്ടു നിറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ക്കു ഗുണകരമായേക്കുമെന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോംപ്ലക്സ് വളപ്പില്‍ ഒരു വശത്ത് സ്കേറ്റിംഗ് റിങ്ക് നിര്‍മിച്ച് വാടകയ്ക്ക് നല്കി.
പരിശീലനത്തിനായി കുട്ടികളെയും കൂട്ടി വരുന്നവര്‍ കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ചെല്ലുമെന്നായിരുന്നു അന്നത്തെ ഭരണസമിതിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ ഭാഗത്തെ വാഹന പാര്‍ക്കിംഗിന് നഗരസഭയുടെ നടപടി വലിയ തിരിച്ചടിയായി. കെട്ടിടത്തിന്റെ മറുവശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നയിടത്ത് പിന്നീട് പുതിയ വ്യാപാര സമുച്ചയം നിര്‍മാണം പൂര്‍ത്തിയാക്കി.
മുന്‍ ഭരണസമിതി ഒരു സ്വകാര്യ ഗ്രൂപ്പിന് പുതിയ കെട്ടിടം മൊത്തമായി വാടകയ്ക്ക് നല്കി. ബഹുനില കെട്ടിടം വ്യാപാര സ്ഥാപനമായി പ്രവര്‍ത്തിച്ച് തുടങ്ങിയതോടൊപ്പം കോംപ്ലക്സിന്റെ പ്രവേശന കവാടം മുതല്‍ ഈ ഗ്രൂപ്പ് തങ്ങളുടെ പാര്‍ക്കിംഗ് ഏരിയയാക്കി ഉപയോഗിക്കാന്‍ ആരംഭിച്ചു. കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കോടതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കും മറ്റു വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യം കോംപ്ലക്സിലില്ല.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശത്തെ അനധികൃത പാര്‍ക്കിംഗ് നഗരസഭയും പോലീസും സംയുക്തമായി അവസാനിപ്പിച്ചതോടെ ആ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഷോപ്പിംഗ് കോംപ്ലക്സ് കോന്പൗണ്ടിലേയ്ക്ക് മാറി. നെയ്യാറ്റിന്‍കരയുടെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും തിരുവനന്തപുരത്ത് ദിവസവും ജോലിക്ക് പോകുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കണ്ടെത്തിയിരികുന്ന ഇടവും കോംപ്ലക്സ് പരിസരം തന്നെ. കോംപ്ലക്സിലെ സ്ഥാപനങ്ങളിലേയ്ക്ക് വരുന്ന ഉപഭോക്താക്കളുടെ വാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്ന വിധത്തിലുള്ള നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.
District News
കൊച്ചി: മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിനോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ പ്രത്യേകം തയാറാക്കിയ പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം പാര്‍ക്ക് ചെയ്യണം. മലയാറ്റൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല്‍ അടിവാരം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
വലിയ വാഹനങ്ങള്‍ കോടനാട് - മലയാറ്റൂര്‍ പാലത്തിന്റെ ഇപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ആര്‍സി ഉടമയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. മുന്‍കൂര്‍ അനുമതി വാങ്ങാതെ ട്രക്ക്, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കാന്‍ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മലയാറ്റൂര്‍ കാര്‍ണിവലിന് തൃശൂര്‍, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്നു വരുന്നവര്‍ അങ്കമാലി ടിബി ജംഗ്ഷന്, തുറവൂര്‍, ചന്ദ്രപ്പുര, നടുവട്ടം, ജംഗ്ഷന്, നീലീശ്വരം വഴി വേണം മലയാറ്റൂര്‍ അടിവാരത്ത് എത്താന്‍. കാലടി ഭാഗത്ത് നിന്നുള്ളവര്‍ മേക്കാലടി, നീലീശ്വരം വഴി എത്തണം.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ കുറിച്ചിലക്കോട്, കോടനാട്-മലയാറ്റൂര്‍ പാലം വഴിയാണ് വരേണ്ടത്. കോട്ടയം ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് കീഴില്ലം ഷാപ്പുപടിയില്‍ തിരിഞ്ഞ്, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് - മലയാറ്റൂര്‍ പാലം വഴി എത്താം.
കോതമംഗലം ഭാഗത്ത് നിന്നുള്ളവര്‍ കുറുപ്പംപടി ജംഗ്ഷനില്‍ തിരിഞ്ഞ് കുറിച്ചിലക്കോട്, കോടനാട് മലയാറ്റൂര്‍ പാലം വഴിയും മലയാറ്റൂര്‍ അടിവാരത്ത് എത്താം. രാത്രി 11.45ന് ശേഷം വാഹനങ്ങളും കാല്‍നട യാത്രക്കാരെയും കാര്‍ണിവല്‍ സ്ഥലത്തേക്ക് കടത്തി വിടില്ല.
അതേസമയം, മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയിലുള്ള മണപ്പാട്ടു ചിറയ്ക്ക് ചുറ്റുമുള്ള 10,023 നക്ഷത്രങ്ങളാണ് മലയാറ്റൂര്‍ കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. 60 അടിയുള്ള കൂറ്റന്‍ പപ്പാഞ്ഞിയും ഇവിടെയുണ്ട്. പുതുവര്‍ഷ പിറവിയില്‍ പപ്പാഞ്ഞിയെ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ അഗ്നിക്കിരയാക്കും.